Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Punjab Government

പ്ര​ധാ​ന​മ​ന്ത്രി​ക്ക് മാ​ത്രം എ​വി​ടെ​യും പോ​കാം; ആ​ഞ്ഞ​ടി​ച്ച് ഭ​ഗ​വ​ന്ത് മാ​ൻ

ന്യൂ​ഡ​ൽ​ഹി: തു​ട​ർ​ച്ച​യാ​യി വി​ദേ​ശ​യാ​ത്ര​യു​ടെ അ​നു​മ​തി നി​ഷേ​ധി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​ൻ. പാ​രീ​സി​ൽ ന​ട​ക്കു​ന്ന രാ​ജ്യാ​ന്ത​ര ഭ​ക്ഷ്യ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ച ന​ട​പ​ടി​ക്കെ​തി​രെ​യാ​ണ് അ​ദ്ദേ​ഹം രം​ഗ​ത്തെ​ത്തി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് മാ​ത്ര​മേ വി​ദേ​ശ​യാ​ത്ര​ക​ൾ ന​ട​ത്താ​ൻ അ​നു​മ​തി​യു​ള്ളൂ എ​ന്ന നി​ല​പാ​ടി​ലാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ പെ​രു​മാ​റു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. 

യാ​ത്രാ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ​തി​രെ പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ലോ​ക​ത്തി​ലെ പ്ര​മു​ഖ ഭ​ക്ഷ്യ​മേ​ള​ക​ളി​ലൊ​ന്നാ​യ സി​യാ​ൽ പാ​രീ​സി​ൽ പ​ഞ്ചാ​ബ് സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള മാ​ർ​ക്ക്ഫെ​ഡി​ന്‍റെ സ്റ്റാ​ൾ ഒ​രു​ക്കു​ന്ന​തി​നാ​ണ് ക്ഷ​ണം ല​ഭി​ച്ച​തെ​ന്ന് ഭ​ഗ​വ​ന്ത് മാ​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം യാ​ത്ര​യ്ക്ക് അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. വി​ദേ​ശ​യാ​ത്ര​ക​ളി​ലൂ​ടെ പ​ഞ്ചാ​ബി​ലേ​ക്ക് കൂ​ടു​ത​ൽ നി​ക്ഷേ​പ​ങ്ങ​ളും തൊ​ഴി​ല​വ​സ​ര​ങ്ങ​ളും കൊ​ണ്ടു​വ​രി​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ്ര​ധാ​ന​മ​ന്ത്രി​ക്ക് ലോ​ക​ത്തെ​വി​ടെ​യും സ​ഞ്ച​രി​ക്കാം, എ​ന്നാ​ൽ ത​ങ്ങ​ൾ​ക്ക് അ​തി​ന് അ​നു​മ​തി​യി​ല്ലെ​ന്ന രീ​തി​യി​ലാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ സ​മീ​പ​ന​മെ​ന്നും ഭ​ഗ​വ​ന്ത് മാ​ൻ വി​മ​ർ​ശി​ച്ചു. നേ​ര​ത്തെ​യും ഭ​ഗ​വ​ന്ത് മാ​ന്‍റെ വി​ദേ​ശ​യാ​ത്രാ പ​ദ്ധ​തി​ക​ൾ​ക്ക് കേ​ന്ദ്രം അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്ന​താ​യി ആം ​ആ​ദ്മി പാ​ർ​ട്ടി ചൂ​ണ്ടി​ക്കാ​ട്ടി. ഏ​ഷ്യ​ൻ ഗെ​യിം​സ് ഹോ​ക്കി സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ കാ​ണു​ന്ന​തി​നും പ​ഞ്ചാ​ബി​ൽ ന​ട​ക്കു​ന്ന ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്ക് അ​തി​ഥി​ക​ളെ ക്ഷ​ണി​ക്കു​ന്ന​തി​നു​മാ​യി ജ​പ്പാ​ൻ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​ അ​നു​മ​തി നി​ഷേ​ധി​ച്ചിരുന്നു.

പാ​രീ​സ് ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ​ൻ ഹോ​ക്കി ടീ​മി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി പോ​കാ​നി​രു​ന്ന യാ​ത്രാ​പ​ദ്ധ​തി​യും ന​യ​ത​ന്ത്ര കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ത​ട​ഞ്ഞി​രു​ന്നു. പ​ഞ്ചാ​ബി​ലെ ആം ​ആ​ദ്മി പാ​ർ​ട്ടി സ​ർ​ക്കാ​രി​നോ​ടും നേ​താ​ക്ക​ളോ​ടും കേ​ന്ദ്രം രാ​ഷ്ട്രീ​യ വി​വേ​ച​നം കാ​ണി​ക്കു​ക​യാ​ണെ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ ആ​രോ​പ​ണം.

അ​തേ​സ​മ​യം അ​യ​ൽ​സം​സ്ഥാ​ന​മാ​യ ഹ​രി​യാ​ന​യി​ലെ ബി​ജെ​പി മു​ഖ്യ​മ​ന്ത്രി നാ​യ​ബ് സിം​ഗ് സൈ​നി​ക്ക് സിം​ഗ​പ്പൂ​ർ, സ്വീ​ഡ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ​ക്ക് അ​നു​മ​തി ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും ആം ​ആ​ദ്മി പാ​ർ​ട്ടി ചൂ​ണ്ടി​ക്കാ​ട്ടി. കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​തി​നു മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് ഭ​ഗ​വ​ന്ത് മാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

 

Latest News

Corehub Up